ശബരിമല പാതയില്‍ സൗജ്യ WiFi-യുമായി BSNL; കാനനപാതയില്‍ പുതുതായി 21 ടവറുകള്‍

ശബരിമലയില്‍ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്‌എൻഎല്‍.

Nov 13, 2024 - 10:42
 0  7
ശബരിമല പാതയില്‍ സൗജ്യ WiFi-യുമായി BSNL; കാനനപാതയില്‍ പുതുതായി 21 ടവറുകള്‍

ബരിമലയില്‍ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്‌എൻഎല്‍. തീർത്ഥാടന കാലത്ത് നിലയ്‌ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ അരമണിക്കൂർ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന ഹോട്ട് സ്പോട്ടുകളുണ്ടാകും.

ഫോണില്‍‌ വൈഫൈ കണക്‌ട് ചെയ്യുമ്ബോള്‍ കിട്ടുന്ന BSNL WiFi എന്ന അഡ്രസിലാകും സേവനം ലഭിക്കുക. ഇത് തെരഞ്ഞെടുക്കുന്നതോടെ ഫോണില്‍ ഒടിപിയെത്തും. ഇത് നല്‍കുന്നതോടെ വൈഫൈ ആക്ടീവാകും. അരമണിക്കൂർ കഴിയുമ്ബോള്‍ ഇൻ്റർനെറ്റ് ചാർ‌ജ് ചെയ്യാം. പണം നല്‍കി റീചാർജ് ചെയ്ത് തുടർന്ന് സേവനം ആസ്വദിക്കാം. സന്നിധാനത്ത് 22-ഉം പമ്ബയിലും നിലയ്‌ക്കലിലും 13 വീതവുമാകും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉണ്ടാവുക.

ബിഎസ്‌എൻഎല്ലിന്റെ സർവത്ര പദ്ധതി ഇത്തവണ മൂന്നിടത്ത് ലഭ്യമാകും. വീട്ടില്‍ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയില്‍ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച്‌ വീട്ടിലെ ഇൻ്റർനെറ്റ് സേവനം ലഭ്യമാകും.portal.bsnl/fifth/wifiroamingഎന്ന പോർട്ടലിലോ BSNL WiFi Roaming എന്ന വൈഫൈ പോയിൻ്റിലോ രജിസ്റ്റർ ചെയ്താല്‍ സേവനം ആസ്വദിക്കാം. തീർത്ഥാടന പാതയില്‍ കവേറജിനായി പുതുതായി 21 ടവറുകളാണ് ബിഎസ്‌എൻഎല്‍ സജ്ജമാക്കിയിട്ടുള്ളത്.

സേവനങ്ങള്‍ക്ക് 9400901010 എന്ന നമ്ബറിലോ 18004444 എന്ന ചാറ്റ്ബോക്സിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow