പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ കേന്ദ്രം അഞ്ചാമത് കരട് വിജ്ഞാപനമിറക്കി

പശ്ചിമ ഘട്ടത്തിലെ 56000 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് സംബന്ധിച്ച്‌ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.

Aug 2, 2024 - 23:12
 0  3
പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ കേന്ദ്രം അഞ്ചാമത് കരട് വിജ്ഞാപനമിറക്കി

ശ്ചിമ ഘട്ടത്തിലെ 56000 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് സംബന്ധിച്ച്‌ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.

ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകള്‍ കൂടിയാണെന്ന് കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 9993.7 സ്ക്വയർ കിലോമീറ്റർ വരുന്ന പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത്. വയനാട്ടിലെ 2 താലൂക്കുകളിലെ 13 വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടും. കരട് സംബന്ധിച്ചുള്ള എതിർപ്പുകള്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കണം. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി തൊട്ടടുത്ത ദിവസമാണ് (ജൂലൈ 31) കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

രാജ്യത്താകെ ഗുജറാത്ത് (449 സ്ക്വയർ കിലോമീറ്റർ) മഹാരാഷ്ട്ര (17340 സ്ക്വയർ കിലോമീറ്റർ), ഗോവ (1461 സ്ക്വയർ കിലോമീറ്റർ), കർണാടക (20668 സ്ക്വയർ കിലോമീറ്റർ), തമിഴ്‌നാട് (6914 സ്ക്വയർ കിലോമീറ്റർ) എന്നിവയ്ക്കൊപ്പമാണ് കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളും ഇതിലുള്‍പ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow