വയനാട് പുനരധിവാസം വേഗത്തിലാക്കും; വീടുകൾ വാഗ്‌ദാനം ചെയ്‌ത സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

ഉരുൾപൊട്ടൽ ദുരന്തം നാശം വിതച്ച വയനാട്ടിലെ പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനങ്ങളുമായി മന്ത്രിസഭായോഗം

Dec 23, 2024 - 08:57
 0  2
വയനാട് പുനരധിവാസം വേഗത്തിലാക്കും; വീടുകൾ വാഗ്‌ദാനം ചെയ്‌ത സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നാശം വിതച്ച വയനാട്ടിലെ പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനങ്ങളുമായി മന്ത്രിസഭായോഗം. വീടുകൾ വാഗ്‌ദാനം ചെയ്‌ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്. വിഷയം അടുത്ത ക്യാബിനറ്റ് വിശദമായി പരിശോധിക്കുമെന്നാണ് അറിയിച്ചത്.

നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് യോഗത്തിൽ ധാരണയായത്. ചീഫ് സെക്രട്ടറിയാണ് കരട് രേഖ സമർപ്പിച്ചത്


What's Your Reaction?

like

dislike

love

funny

angry

sad

wow