വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കിയത് 10 പേര്‍

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍.

Oct 25, 2024 - 10:52
 0  6
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കിയത് 10 പേര്‍

യനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. കമ്മ്യൂണിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി സത്യന്‍ മൊകോരി, ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി നവ്യാ ഹരിദാസ്, റൈറ്റ് ടു റീകാള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുക്മിനി, സോനു സിങ് യാദവ് എന്നിവര്‍ ഇന്നലെ ജില്ലാ വരണാധികാരിയായ ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല നാഗേശ്വര റാവൂ, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്ബ്രിക്കല്‍ എ.പി.ജെ ജുമാന്‍ വി.എസ് എന്നിവര്‍ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.

ഇന്ന് (ഒക്ടോബര്‍ 25) വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow