വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്ക് മാധ്യമങ്ങള്‍ കുടപിടിക്കുന്നു : ജോണ്‍ ബ്രിട്ടാസ്

വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും

Sep 17, 2024 - 22:25
 0  4
വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്ക് മാധ്യമങ്ങള്‍ കുടപിടിക്കുന്നു : ജോണ്‍ ബ്രിട്ടാസ്

ണ്ണൂർ : വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ.

ജോണ്‍ ബ്രിട്ടാസ് എംപി. ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

സംസ്ഥാന സർക്കാർ ചെയ്തതുപോലെ കേന്ദ്ര സർക്കാരും വയനാട് ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ എത്രത്തോളം വലിയ സഹായം ആയിരുന്നു വയനാടിന് ലഭിക്കേണ്ടിയിരുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന സർക്കാർ വയനാട് ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി പ്രഖ്യാപിച്ചതോടെ എംപിമാർക്ക് തങ്ങളുടെ ഫണ്ട് വിനിയോഗിക്കാനുള്ള അവസരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി സംഭാവന നല്‍കി എന്ന് ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി. ഈ രീതി കേന്ദ്രം കൂടി പിന്തുടർന്നിരുന്നുവെങ്കില്‍ കേരളത്തിന് ഇനിയും സഹായം ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ കേന്ദ്ര അവഗണന ഈ സഹായത്തെ തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്ക് കുട പിടിക്കുന്ന മാധ്യമങ്ങള്‍ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow