വയനാട് ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അംഗങ്ങള്‍ക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അംഗങ്ങള്‍ക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു.
മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേർക്കായി 15,35,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ ബോർഡ് വിതരണം ചെയ്തത്. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം. സുനില്‍ അധ്യക്ഷനായിരുന്നു. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്ബി കണ്ണാടൻ, സലിം തെന്നിലപുരം, റ്റി.എം. ജമീല, പ്രശാന്ത്, അക്കൗണ്ട്സ് ഓഫീസർ ശാലീന ഡി.എല്‍, എക്സിക്യൂട്ടീവ് ഓഫീസർ ബിജു പി, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.
What's Your Reaction?