തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം; പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി നഗരസഭ

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി തിരുവനന്തപുരം നഗരസഭ.

Aug 3, 2024 - 20:25
 0  5
തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം; പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി നഗരസഭ

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി തിരുവനന്തപുരം നഗരസഭ. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 9,090 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കി.

ഇന്നലെ നടത്തിയ ഡേ സ്ക്വാഡില്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, വഞ്ചിയൂര്‍, പേട്ട, ശംഖുമുഖം, ചാക്ക, പാളയം എന്നിവിടങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും അപാകതകള്‍ കണ്ടെത്തിയതിന് ആകെ 32,050 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

മേയര്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ശംഖുമുഖം ഓള്‍ഡ് കോഫി ഹൗസില്‍ നിന്നുള്ള മലിനജലം പൊതു ഇടത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 10,010 രൂപ പിഴ ഈടാക്കി നോട്ടീസ് അയച്ചു. ഉള്ളൂര്‍ വാര്‍ഡില്‍ പൊതുനിരത്തിലേക്ക് മാലിന്യം ഒഴുക്കിവിട്ട തട്ടുകടയ്ക്ക് 5,010 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow