ക്യാംപ് ഒഴിഞ്ഞാല്‍ സ്കൂള്‍ തുറക്കും, പാഠപുസ്തകങ്ങള്‍ തയ്യാര്‍: വി ശിവൻകുട്ടി

മഹാഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

Aug 18, 2024 - 23:35
 0  2
ക്യാംപ് ഒഴിഞ്ഞാല്‍ സ്കൂള്‍ തുറക്കും, പാഠപുസ്തകങ്ങള്‍ തയ്യാര്‍: വി ശിവൻകുട്ടി

തിരുവനന്തപുരം: മഹാഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

അതേസമയം ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്. അതേസമയം ഇവിടെ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ ക്ലാസുകള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികള്‍ക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow