സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാര്‍; ഒരു മണിക്കൂറിന് ശേഷം പരിഹരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റില്‍ തകരാർ.

Nov 20, 2024 - 11:53
 0  2
സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാര്‍; ഒരു മണിക്കൂറിന് ശേഷം പരിഹരിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റില്‍ തകരാർ.

ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്‍റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നല്‍കുന്നത്.

ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച്‌ തകരാർ പരിഹരിച്ചു. 88-ാം ബൂത്തില്‍ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമായത്.

ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 100290 പേർ സ്ത്രീകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow