പാകിസ്താനില്‍ കോംഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം

പാകിസ്താനില്‍ കോംഗോ വൈറസ് കേസുകള്‍ വ്യാപകമായി പടരുന്നുവെന്ന് സൂചന.

Aug 15, 2024 - 23:13
 0  4
പാകിസ്താനില്‍ കോംഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം

പാകിസ്താനില്‍ കോംഗോ വൈറസ് കേസുകള്‍ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയില്‍ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഒടുവില്‍ ഒരു 32-കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമായതിനാല്‍ ഐസിയുവിലേക്ക് മാറ്റി. കടുത്ത പനിയും വയറിളക്കവും തുടങ്ങിയ ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു. ആഗസ്റ്റ് ആദ്യ രണ്ടാഴ്ചയില്‍ മാത്രം അഞ്ചു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മാത്രം 14 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടണ്ട്.

കറാച്ചിയില്‍ റിപ്പോർട്ട് ചെയ്ത നാലുകേസുകളില്‍ മൂന്നുപേരും മരിച്ചുവെന്ന് സിന്ധ് ഹെല്‍ത്ത് സിറ്റി ഹോസ്പിറ്റല്‍ വ്യക്തമാക്കി. ബലൂചിസ്ഥാനിലും നാലു കേസുകള്‍ റിപ്പോർ‌ട്ട് ചെയ്തിട്ടുണ്ട്. ജൂണിലും വ്യാപകമായി പടർന്നിരുന്നു.മേയില്‍ പാകിസ്താനിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കോംഗോ വൈറസ് വ്യാപനം സംബന്ധിച്ച ജാഗ്രതാനിർദേശം നല്‍കിയിരുന്നു. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കടുത്ത പനി, വയറു വേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഏറിയ പങ്കിലും ഇത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കും. പിന്നീട് മസ്തിഷ്ക മരണവും സംഭവിക്കാം.

മൃഗങ്ങളുടെ ശരീരത്തിലുള്ള ഒരുതരം ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. നൈറോവൈറസ് (Nairo virus) കുടുംബത്തില്‍പ്പെട്ട ബുനിയവൈരിടായ് വൈറസ് (Bunyaviridae virus) ആണ് കോംഗോ പനിക്ക് കാരണമാവുന്നത്. ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ (സി. സി. എച്ച്‌. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്.

What's Your Reaction?

like

dislike

love

funny

angry

sad

wow