വിനായകനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി

നടന്‍ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം.

Sep 7, 2024 - 23:22
 0  2
വിനായകനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി

കൊച്ചി : നടന്‍ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. ഇന്ന് ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിനായകന് ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിലായിരുന്നു.

ഇതിനിടെയാണ് ഉദ്യോഗസ്ഥരുമായുള്ള വാക്കു തര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചത്. കയ്യേറ്റത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതിന് പിന്നാലെ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow