കുട്ടികള്‍ക്ക് ആദ്യാക്ഷരവെളിച്ചം പകര്‍ന്ന് മുഖ്യമന്ത്രിയും
വിജയദശമി നാളില്‍ കുഞ്ഞുങ്ങള്‍ക്ക ആദ്യാക്ഷരം മധുരം കുറിച്ചുനല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചി: വിജയദശമി നാളില്‍ കുഞ്ഞുങ്ങള്‍ക്ക ആദ്യാക്ഷരം മധുരം കുറിച്ചുനല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികള്‍ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ച് നല്‍കിയത്.
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങള്‍ ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. വളർന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.- കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിണറായി വിജയൻ ഫെയ്സ് ബുക്കില്‍ കുറിച്ചു. കൃഷിമന്ത്രി പി പ്രസാദ് കുട്ടികളെ എഴുത്തിനിരുത്തുന്നു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വീട്ടില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകർന്നുനല്‍കി. കൃഷിമന്ത്രി പി പ്രസാദ് ചേർത്തലയിലെ തന്റെ ക്യാമ്ബ് ഓഫീസിലും മന്ത്രി വീണാ ജോർജ് സരസകവി മൂലൂർ സ്മാരക മന്ദിരത്തിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വിദ്യാരംഭം ചടങ്ങിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്.
What's Your Reaction?