അമേരിക്കൻ വൈസ് പ്രസിഡന്റാകാൻ ഇന്ത്യയുടെ മരുമകൻ

അടുത്ത മാസം അമേരിക്കയുടെ വൈസ് പ്രെസിഡന്റായി ചുമതലയേൽക്കാനിരിക്കുന്ന JD വാൻസിന്റെ ഒരു ചിത്രം

Dec 11, 2024 - 23:25
 0  9
അമേരിക്കൻ വൈസ് പ്രസിഡന്റാകാൻ ഇന്ത്യയുടെ മരുമകൻ

അടുത്ത മാസം അമേരിക്കയുടെ വൈസ് പ്രെസിഡന്റായി ചുമതലയേൽക്കാനിരിക്കുന്ന JD വാൻസിന്റെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്. തന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിന്റെ കുടുംബത്തിനോടൊപ്പം JD വാൻസ്‌ നിൽക്കുന്നതായിരുന്നു ആ ചിത്രം. പരമ്പരാഗത ഭാരതീയ വസ്ത്രങ്ങൾ ധരിച്ച 21പേരടങ്ങിയ കുടുംബത്തിനോടൊപ്പം വാൻസ്‌ തന്റെ മകനെ തോളിൽ വെച്ച് കൊണ്ട് അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. പ്രസിഡന്റ് ഡൊനാൾഡ് ട്രംപിന്റ്‌റെ വിശ്വസ്തനായ വാൻസ്‌ മുൻപ് വംശീയമായ ആധിക്ഷേപങ്ങൾ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ളതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ചർച്ചയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow