വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ബി.ജെ.പി പ്രവര്‍ത്തകര്‍
മീററ്റ്-ലഖ്നോ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ബി.ജെ.പി പ്രവർത്തകർ.
ന്യൂഡല്‍ഹി: മീററ്റ്-ലഖ്നോ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ബി.ജെ.പി പ്രവർത്തകർ.
ട്രെയിൻ മീററ്റില്‍ നിന്നും യാത്ര തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങാനായി പോയ പെണ്‍കുട്ടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു നിർത്തുകയും തള്ളുകയുമായിരുന്നു. ഇത് കണ്ട് പ്രശ്നത്തില്‍ ഇടപ്പെട്ട സഹോദരനെ ഇവർ മർദിക്കുകയും ചെയ്തു.
ട്രെയിനിലുണ്ടായിരുന്ന പൊലീസുകാർ ബി.ജെ.പി പ്രവർത്തകരോടൊപ്പമാണ് നിന്നതെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ ആരോപിച്ചു. പിന്നീട് ആർ.പി.എഫാണ് പ്രശ്നം പരിഹരിക്കാനായി ഇടപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിനിലാണ് സംഭവമുണ്ടായത്.
അതേസമയം, പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് നോർത്തേണ്‍ റെയില്‍വേ ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി നല്‍കാതെ പെണ്‍കുട്ടിയും സഹോദരനും അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പോവുകയാണ് ചെയ്തതെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.
What's Your Reaction?