പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വിഡി സതീശൻ
ഇന്ന് രാജി വെച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഇന്ന് രാജി വെച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവർ അന്ന് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പിവി അൻവര്‍ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാന പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളറ്റിക്കൽ സെക്രട്ടറി പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതിൽ മാപ്പു പറയുന്നുവെന്നുമായിരുന്നു പിവി അൻവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞത്.നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയാകും എന്നത് പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അൻവറിന്‍റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടും ഇല്ല തുറന്നിട്ടുമില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
What's Your Reaction?