പ്രവാസികള്‍ക്ക് ഇരുട്ടടി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് യൂസര്‍ഫീ വര്‍ധന

അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയില്‍ വർധന.

Jun 29, 2024 - 12:13
 0  4
പ്രവാസികള്‍ക്ക് ഇരുട്ടടി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് യൂസര്‍ഫീ വര്‍ധന

നാമ: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയില്‍ വർധന.

കേരളത്തില്‍ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർഫീ ഇരട്ടിയായി വർധിപ്പിച്ചത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർഫീ ബാധകമാക്കി. നിലവില്‍ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച്‌ ജൂലൈ ഒന്നു മുതല്‍ അടുത്ത വർഷം മാർച്ച്‌ 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നല്‍കണം. 2025-26 വർഷം ഇത് യഥാക്രമം 840ഉും 360ഉം ആയി വർധിക്കും. 2026-27 വർഷം ഇത് 910ഉും 390ഉും ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നല്‍കേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച്‌ 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്ബത്തിക വർഷങ്ങളില്‍ ഇത് 14,00ഉും 1650ഉും ആയി വർധിപ്പിക്കാം.

വിമാനത്താവളത്തില്‍ സർവിസ് നടത്തുന്ന കമ്ബനികള്‍ നല്‍കേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്ബനികള്‍ക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്ബനികള്‍ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം. ജി.സി.സി രാജ്യങ്ങളില്‍ വേനല്‍ അവധി ആരംഭിക്കുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കമ്ബനികള്‍ ഉയർത്തിയിരിക്കുകയാണ്. ഇതിനൊപ്പം യൂസർഫീ കൂടി വരുമ്ബോള്‍ താങ്ങാവുന്നതിലപ്പുറമാവും ടിക്കറ്റ് നിരക്ക്. യൂസർഫീ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തില്‍ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർഫീ വർധിപ്പിച്ചിട്ടില്ല.

എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ െഡവലപ്മെന്‍റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്ബോള്‍ വിമാനത്താവളങ്ങളില്‍ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മള്‍ട്ടി ഇയർ താരിഫ് പ്രപ്പോസല്‍ നിശ്ചയിക്കുന്നത്. 2021 മുതല്‍ 25 വരെയുള്ള സാമ്ബത്തിക വർഷത്തെ താരിഫാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ സിവില്‍ ഏവിയേഷൻ ഡിപ്പാർട്മെന്‍റ് രൂപവത്കരിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ നിർദേശങ്ങള്‍ക്കനുസരിച്ച്‌ സംസ്ഥാനത്തെ നടപടികള്‍ ഏകോപിപ്പിക്കാനും സമയാസമയങ്ങളില്‍ നിർദേശങ്ങള്‍ സമർപ്പിക്കാനും സിവില്‍ ഏവിയേഷൻ വകുപ്പ് ആവശ്യമാണ്. കേരളത്തെ അപേക്ഷിച്ച്‌ കുറഞ്ഞ യാത്രക്കാർ വന്നുപോകുന്ന ഛത്തിസ്ഗഢ് അടക്കം 14 സംസ്ഥാനങ്ങള്‍ സിവില്‍ ഏവിയേഷൻ ഡിപ്പാർട്മെന്‍റ് രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ എയർപോർട്ട് പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോഡ് ഗതാഗത വകുപ്പിന് കീഴിലെ 'ഡി' സെക്ഷനാണ്. സിവില്‍ ഏവിയേഷൻ വകുപ്പിന്‍റെ യോഗങ്ങളില്‍ ഡല്‍ഹിയില്‍നിന്നുള്ള കേരള പ്രതിനിധി മാത്രമാണ് പങ്കെടുക്കാറ്. യോഗത്തില്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാൻ ഇവർക്ക് പലപ്പോഴും സാധിക്കാറുമില്ല. 2017 സിവില്‍ ഏവിയേഷൻ ഡിപ്പാർട്മെന്‍റ് രൂപവത്കരിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow