ഇത് ചരിത്രം ; കേരള സര്‍വ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവനും പെണ്‍കുട്ടികള്‍

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം.

Sep 12, 2024 - 11:09
 0  4
ഇത് ചരിത്രം ; കേരള സര്‍വ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവനും പെണ്‍കുട്ടികള്‍

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ കാലത്തിൻ്റെ അടയാളമായി മുഴുവൻ സീറ്റിലും പെണ്‍കുട്ടികളാണ് വിജയം നേടിയത്.

തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്റ്റുഡൻ്റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 10 ല്‍ 8 സീറ്റും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 15 ല്‍ 13 സീറ്റും എസ്.എഫ്.ഐ വിജയിച്ചു.

'പെരുംനുണകള്‍ക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സർവകലാശാല യൂണിയൻ്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാർത്ഥി യൂണിയൻ്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവൻ പെണ്‍കുട്ടികളെയാണ് എസ്.എഫ്.ഐ മത്സരിപ്പിച്ച്‌ വിജയിപ്പിച്ചിട്ടുള്ളത്. വ്യത്യസ്തമായ ഒരു തീരുമാനത്തിൻ്റെ ചരിത്ര സാക്ഷ്യമായും ഈ തെരഞ്ഞെടുപ്പ് മാറി.

സർവകലാശാല യൂണിയൻ ചെയർ പേഴ്സണായി കൊല്ലം എസ്.എൻ കോളേജിലെ സുമി എസ്, ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയർ പേഴ്സണ്‍മാരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അബ്സല്‍ന എൻ, ആലപ്പുഴ എസ്.ഡി കോളേജിലെ ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളേജിലെ നന്ദന എസ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായി നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ അനന്യ എസ്, കൊല്ലം ടി.കെ.എം കോളേജിലെ അഞ്ജനദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐയുടെ ഉജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും, വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തുവൈസ് ചെയർപേഴ്സണ്‍മാരായ നന്ദന എസ് കുമാർ, ആതിര പ്രേം കുമാർ, അബ്സല്‍ന എൻ ജോയിന്റ് സെക്രട്ടറിമാരായ അനന്യ എസ്, അഞ്ജന ദാസ്

What's Your Reaction?

like

dislike

love

funny

angry

sad

wow