ഉമ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി; ശ്വാസകോശത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം

ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി.

Jan 4, 2025 - 22:28
 0  5
ഉമ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി; ശ്വാസകോശത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം

ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മാറ്റിയത്. ഒപ്പം ശ്വാസകോശത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഉമ തോമസ് ഡോക്ടർമാരുമായും മക്കളോടും സംസാരിച്ചതായു റിപ്പോർട്ടുകളുണ്ട്. 

ഉമ തോമസ് എംഎൽഎ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികെയാണ്. ഇന്നലെ എഴുന്നേറ്റ് ഇരുന്നു. കഠിനമായ ശരീര വേദന തുടരുകയാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മക്കളുമായി പേപ്പറിൽ എഴുതി സംസാരിച്ചു. വാടക വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ചാണ് പേപ്പറിൽ എഴുതിയത്. ‘വാരി കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് മാത്രം കുറിച്ചു. കൊച്ചി റിനെ മെഡിസിറ്റിയിലാണ് ഉമ തോമസ് ചികിത്സയിൽ കഴിയുന്നത്.

കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ആരോ​ഗ്യസ്ഥിതി വിലയിരുത്തുന്നത്. കലൂർ സ്റ്റേഡിയത്തിൽ താത്കാലിക വേദിയിൽ നിന്ന് വീണ് ആണ് ഉമ തോമസിന് ​ഗുരുതരമായി പരുക്കേൽക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ VIP ഗ്യാലറിയിലെ ബാരിക്കേഡ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. തലക്കും, നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരുക്കേറ്റത്. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് അപകടം സംഭവിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow