വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പരോളിൻ ഉക്രൈയിനിലെത്തി

ഉക്രൈയിൻ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതിനുള്ള പാത കണ്ടെത്താൻ സാധിക്കട്ടെയെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.

Jul 23, 2024 - 00:01
 0  3

ഉക്രൈയിനിലെ ലത്തീൻ കത്തോലിക്കർ അന്നാട്ടിലെ ബേർദിച്ചിവ് മരിയൻ പവിത്രസന്നിധാനത്തിലേക്കു നടത്തുന്ന തീർത്ഥാടനത്തിൻറെ സമാപനം കുറിക്കുന്നതിനും ഈ ദേവാലയം ചെറുബസിലിക്കയായി ഉയർത്തുന്നതിനും ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പത്തൊമ്പതാം തീയിതി വെള്ളിയാഴ്ച (19/07/24) എത്തിയ കർദ്ദിനാൾ പരോളിൻ ഒരു അഭിമുഖത്തിലാണ് ഈ പ്രത്യാശ പ്രകടിപ്പിച്ചത്.

ഈ ഇരുപത്തിയൊന്നിന്, ഞായറാഴ്ചയാണ് ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ ഈ ചടങ്ങുകൾ. പരിശുദ്ധ കന്യകാമറിയത്തോടുള്ള സമാധാന പ്രാർത്ഥനയാണ് തൻറെ ഈ യാത്രയിൽ പ്രഥമസ്ഥാനത്തു നില്ക്കുന്നതെന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ താൻ ഉക്രൈയിൻറെ ഭരണാധികാരികളുമായി, പ്രത്യകിച്ച്, പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്രാൻസീസ് പാപ്പായ്ക്ക് ഉക്രൈയിനിൻറെ കാര്യത്തിലുള്ള സവിശേഷ ഔത്സുക്യവും സമാധാനത്തെക്കുറിച്ചുള്ള വലിയ പ്രത്യാശയും കർദ്ദിനാൾ പരോളിൻ വെളിപ്പെടുത്തി. ഈ മാസം ഇരുപത്തിനാലാം തീയതി ബുധനാഴ്ച വരെ അദ്ദേഹം അന്നാട്ടിലുണ്ടാകും. കിയെവിലെ ഗ്രീക്ക് കത്തോലിക്ക കത്തീദ്രൽ സന്ദർശിക്കാനും ആ സഭയുടെ മേജർ ആർച്ചുബിഷപ്പുമായും മതപൗരാധികാരികളുമായും കൂടിക്കാഴ്ച നടത്താനും കർദ്ദിനാൾ പരോളിനു പരിപാടിയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow