പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Jan 29, 2025 - 11:31
 0  3
പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ  വൈറ്റ് ഹൗസ്  സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

"ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും. ഇന്ത്യയുമായി ഞങ്ങൾക്ക് വളരെ നല്ല ബന്ധമുണ്ട്," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക എന്നാണ് സൂചന.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ അവസാന വിദേശയാത്ര, അദ്ദേഹത്തിൻ്റെ ആദ്യ ടേമിൽ ഇന്ത്യയിലേക്കായിരുന്നു. ട്രംപും പ്രധാനമന്ത്രി മോദിയും നല്ല സൗഹൃദബന്ധം പുലർത്തുന്നു. 

2019 സെപ്റ്റംബറിൽ ഹൂസ്റ്റണിലും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന രണ്ട് വ്യത്യസ്ത റാലികളിൽ ആയിരക്കണക്കിന് ആളുകളെ ഇരുവരും അഭിസംബോധന ചെയ്തു. 

2024 നവംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യുഎസ് പ്രസിഡൻ്റ് ട്രംപുമായി സംസാരിച്ച മൂന്ന് മികച്ച ലോക നേതാക്കളിൽ പ്രധാനമന്ത്രി മോദിയും ഉൾപ്പെടുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow