ലോകത്തെ കൂടുതല്‍ സമാധാനപരവും സുരക്ഷിതവുമാക്കും: ട്രംപ്-ഷി ചര്‍ച്ച 'ക്രിയാത്മകം

അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Jan 18, 2025 - 11:14
 0  5
ലോകത്തെ കൂടുതല്‍ സമാധാനപരവും സുരക്ഷിതവുമാക്കും: ട്രംപ്-ഷി ചര്‍ച്ച 'ക്രിയാത്മകം

വാഷിംഗ്ടണ്‍: അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക് നിരോധനം എന്നിവയുള്‍പ്പെടെ നിരവധി നിര്‍ണായക വിഷയങ്ങള്‍ ഷി ജിന്‍പിംഗുമായി സംസാരിച്ചതായി ട്രംപ് അറിയിച്ചു. ക്രിയാത്മകമായ സംഭാഷണമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. 

'ചൈനയ്ക്കും യുഎസ്എയ്ക്കും ഈ കോള്‍ വളരെ നല്ല ഒന്നായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പല പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഉടനടി അത് ആരംഭിക്കാമെന്നും എന്റെ പ്രതീക്ഷയാണ്. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് എന്നിവയും മറ്റ് പല വിഷയങ്ങളും സന്തുലിതമാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു,' അദ്ദേഹം തന്റെ സാമൂഹ്യമാധ്യമ പ്രൊഫൈലില്‍ എഴുതി.

'ഞാനും പ്രസിഡന്റ് സിയും ലോകത്തെ കൂടുതല്‍ സമാധാനപരവും സുരക്ഷിതവുമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും!' ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞു. 

നേരത്തെ, ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചിരുന്നതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ സിന്‍ഹുവ സ്ഥിരീകരിച്ചിരുന്നുവെങ്കിലും  ചര്‍ച്ചയുടെ പ്രത്യേക വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

ജനുവരി 20 ന് വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ജിന്‍പിംഗ് പങ്കെടുക്കില്ലെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow