വയനാട്ടില്‍ അതിശക്ത മഴ; അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച്‌ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി.

Jul 16, 2024 - 21:38
 0  4
വയനാട്ടില്‍ അതിശക്ത മഴ; അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

മാനന്തവാടി: വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച്‌ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി.

900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ക്വാറി പ്രവർത്തനങ്ങള്‍ക്കും മണ്ണെടുക്കലിനും നിയന്ത്രണം കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും നിരോധന ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow