അനധികൃത ട്രെക്കിങ്; മലയ്ക്ക് മുകളില്‍ കുടുങ്ങിയത് 27 വാഹനങ്ങള്‍, കേസെടുത്ത് പോലീസ്

ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങി.

Jul 14, 2024 - 21:58
 0  4
അനധികൃത ട്രെക്കിങ്; മലയ്ക്ക് മുകളില്‍ കുടുങ്ങിയത് 27 വാഹനങ്ങള്‍, കേസെടുത്ത് പോലീസ്

ടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങി. അനധികൃത ട്രെക്കിങ് നടത്തിയ 27 വാഹനങ്ങളാണ് ഇവ.

കർണാടകയില്‍ നിന്നെത്തിയ നാല്‍പ്പതംഗ സംഘത്തിന്റെ വാഹനങ്ങളാണ് കുടുങ്ങിയത്. അനധികൃത ട്രെക്കിങ് നടത്തിയ മുഴുവൻ വാഹനങ്ങള്‍ക്കുമെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം നല്‍കി.

വേനല്‍ക്കാലത്ത് പോലും അപകടങ്ങള്‍ നടന്നതിനെ തുടർന്ന് ട്രെക്കിങ് നിരോധിച്ച മേഖലയാണിത്. 27 4 X 4 വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലയുടെ മുകളിലേക്ക് കയറിയത്. ശക്തമായ മഴ പെയ്തതോടെ ഇവർ തിരിച്ചിറങ്ങാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. പിന്നീട് മലമുകളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ ഇവർ താഴേക്ക് ഇറങ്ങി നാട്ടുകാരുടെ സഹായം തേടി.

അനധികൃത ട്രെക്കിങ്ങ് നടത്തിയതിനെ കുറിച്ച്‌ പരിശോധിക്കാനായി മോട്ടോർ വാഹന വകുപ്പും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചെങ്കുത്തായ മലയില്‍ പല വാഹനങ്ങളും അപകടാവസ്ഥയിലാണ് ഉണ്ടായിരുന്നത്. ജെ.സി.ബി ഉള്‍പ്പടെ എത്തിച്ച്‌ റോഡ് വെട്ടിയ ശേഷമാണ് വാഹനങ്ങള്‍ പുറത്തെത്തിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow