കാല്‍നൂറ്റാണ്ടിനുശേഷം കപ്പുയർത്തി തൃശൂര്‍; രണ്ടും മൂന്നും സ്ഥാനത്ത് പാലക്കാടും കണ്ണൂരും
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു.
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴുന്നു. ആകാക്ഷകൾക്കൊടുവിൽ സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. ആദ്യം മുതൽത്തന്നെ മത്സരങ്ങൾളിൽ മേൽക്കൈ നേടാൻ തൃശൂരിന് സാധിച്ചു. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12-ാം തവണയും ചാംപ്യന്‍മാരായി.
ഒരൊറ്റ പോയൻ്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയൻ്റും പാലക്കാടിന് 1007 പോയൻ്റും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിൻ്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയൻ്റുമാണുള്ളത്.
കാല്‍നൂറ്റാണ്ടിനുശേഷമാണ് സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു.. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്.
What's Your Reaction?