ആറ്റിങ്ങലില്‍ ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂറോളം

ദേശീയപാതയില്‍ പൂവമ്ബാറ പാലത്തിന് സമീപം മരം വീണു.

Jun 27, 2024 - 00:24
 0  5
ആറ്റിങ്ങലില്‍ ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂറോളം
റ്റിങ്ങല്‍: ദേശീയപാതയില്‍ പൂവമ്ബാറ പാലത്തിന് സമീപം മരം വീണു. ഇതോടെ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടസമയത്ത് റോഡില്‍നിന്ന് വാഹനങ്ങള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഉണ്ടായില്ല.
ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് മരം വീണത്.

പൂവമ്ബാറ പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്നുനിന്ന മരമാണ് മഴയെത്തുടര്‍ന്ന് റോഡിലേയ്ക്ക് കടപ്പുഴകി വീണത്. റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നത്. കനത്ത മഴപെയ്തുകൊണ്ടിരുന്ന സമയമായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരാരും ഉണ്ടായിരുന്നില്ല. വള്ളിപ്പടര്‍പ്പുകളോടുകൂടിയ മരം സാവധാനത്തിലാണ് റോഡിലേയ്ക്ക് മറിഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow