സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.

Jul 20, 2024 - 12:31
 0  7
സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്.

ട്രെയിനിലെ തന്നെ മറ്റൊരു യാത്രക്കാരൻ സ്‌ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയില്‍ ആലപ്പി – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow