ഇനി ഉപയോഗിച്ച ഡേറ്റക്കു മാത്രം പണം; പുതിയ പദ്ധതിയുമായി 'ട്രായ്'

മൊബൈല്‍ റീ ചാർജ് വൗച്ചറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കോംബോ ആയിരിക്കും അത്. വോയ്‌സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ചേർത്തുള്ള ഒരു വിലയാണ് നിശ്ചയിക്കുക.

Jul 28, 2024 - 20:17
 0  8
ഇനി ഉപയോഗിച്ച ഡേറ്റക്കു മാത്രം പണം; പുതിയ പദ്ധതിയുമായി 'ട്രായ്'

മൊബൈല്‍ റീ ചാർജ് വൗച്ചറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കോംബോ ആയിരിക്കും അത്. വോയ്‌സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ചേർത്തുള്ള ഒരു വിലയാണ് നിശ്ചയിക്കുക.

ഉപയോക്താവ് പലപ്പോഴും ഇതില്‍ എല്ലാം ഉപയോഗിക്കണമെന്നുമില്ല. അപ്പോള്‍, ഉപയോഗിക്കാത്ത ഡേറ്റക്കാണ് പണം നല്‍കുന്നത്.

ഇതൊഴിവാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയൊരു പദ്ധതി പരീക്ഷിക്കുകയാണ്. വോയ്‌സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവക്കായി വെവ്വേറെ റീചാര്‍ജ് വൗച്ചറുകള്‍ അവതരിപ്പിക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് പുറത്തിറക്കി. സ്‌പെഷല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും പരമാവധി വാലിഡിറ്റി 90 ദിവസമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും ട്രായ് അന്വേഷിക്കുന്നുണ്ട്. ആഗസ്റ്റ് 23 വരെ ഉപയോക്താക്കള്‍ക്ക് നിർദേശങ്ങള്‍ സമർപ്പിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow