സംസ്ഥാനത്തെ ഗതാഗത നിയമലംഘനത്തില്‍ ഒന്നാമതായി തലസ്ഥാനം

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് 62,81458 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്.

Oct 31, 2024 - 21:41
 0  12
സംസ്ഥാനത്തെ ഗതാഗത നിയമലംഘനത്തില്‍ ഒന്നാമതായി തലസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് 62,81458 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിയമലംഘന കേസുകളില്‍ 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരില്‍ നിന്ന് 526 കോടി പിഴ ഈടാക്കാന്‍ നോട്ടീസ് അയച്ചപ്പോള്‍ 123 കോടി രൂപ മാത്രമാണ് സര്‍ക്കാരിലേക്ക് എത്തിയത്.

തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 11 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 88 കോടി രൂപ പിഴയടക്കാനും നോട്ടീസ് നല്‍കിയിരുന്നു. എറണാകുളവും, കൊല്ലവും, കോഴിക്കോട് എന്നീ സംസ്ഥാനങ്ങളാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍. പരിശോധനകളും എ.ഐ കാമറയും ഉണ്ടായിട്ടുപോലും സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് കുറവില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow