ടൂറിസം മേഖലയില്‍ വയനാട്ടില്‍ 150 കോടി മുതല്‍ മുടക്കാനൊരുങ്ങി യു.ബി. ഡെവലപ്പേഴ്സ്
ടൂറിസം മേഖലയില്‍ വയനാട്ടില്‍ വൻ മുതല്‍ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്.
കല്‍പ്പറ്റ: ടൂറിസം മേഖലയില്‍ വയനാട്ടില്‍ വൻ മുതല്‍ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്. ബാണാസുര ഡാം പരിസരത്ത് ഒരുങ്ങുന്നത് 150 കോടി രൂപയുടെ ഇൻറർനാഷണല്‍ ടൂറിസം ടൗണ്‍ഷിപ്പ്'.
ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ ഉള്‍ക്കൊള്ളിച്ചാണ് യു ബി ഡെവലപ്പേഴ്സ് ഇൻറർനാഷണല്‍ ടൂറിസം ടൗണ്‍ഷിപ്പ് പദ്ധതി ആരംഭിക്കുന്നത് പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയില്‍ പൂർണ്ണമായും ആധുനികവും ശാസ്ത്രീയവുമായ ആശയങ്ങളും സാങ്കേതികവിദ്യയും അവലംബിച്ചാണ് നടപ്പാക്കുന്നത്. അന്തർദേശീയ കോണ്‍ഫറൻസുകള്‍, ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റുകള്‍ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കുന്ന ലോകോത്തര നിലവാരമുള്ള ടൗണ്‍ഷിപ്പ് ആണ് 150 കോടി രൂപ ചിലവില്‍ ബാണാസുരയില്‍ ഒരുങ്ങുന്നത്.
100 പേർക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതും 200 ഓളം പേർക്ക് പരോക്ഷമായി ജോലി ലഭിക്കുന്നതുമായ പദ്ധതിയാണിത്. വൈദഗദ്ധ്യവും യോഗ്യതയും അനുസരിച്ച് തൊഴില്‍ ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് പരിശീലനവും നല്‍കി ജോലിക്ക് പ്രാപ്തരാക്കുമെന്ന് യു ബി ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ ഉബൈസ് സിദ്ദീഖ് പറഞ്ഞു യു ബി ഡെവലപ്പേഴ്സിന്റെ കേരളത്തിലെ പ്രഥമ പ്രോജക്‌ട് കൂടിയാണ് ബാണാസുര യിലേത്. യു.എ.ഇയില്‍ നിന്നുള്ള അലി ഹസൻ സുലൈമാൻ അല്‍ ശെഹനി, അബ്ദുല്ല മുഹമ്മദ് അലി അല്‍ ദങ്കി, റാഷിദ് സഈദ് അബാദ് അല്‍ ശെഹനി, എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?