കേരള ടൂറിസം വീണ്ടും ഒന്നാമത്; ഐ.സി.ആര്‍.ടി അവാര്‍ഡ് സ്വന്തമാക്കി ബേപ്പൂര്‍ ടൂറിസം പദ്ധതി

ബേപ്പൂര്‍ ടൂറിസം പദ്ധതിക്ക് ഐസിആര്‍ടി അവാര്‍ഡ്. എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കല്‍ കമ്യൂണിറ്റി എന്ന കാറ്റഗറിയിലാണ് പുരസ്‌കാരം നേടിയത്.

Aug 18, 2024 - 23:33
 0  2
കേരള ടൂറിസം വീണ്ടും ഒന്നാമത്; ഐ.സി.ആര്‍.ടി അവാര്‍ഡ് സ്വന്തമാക്കി ബേപ്പൂര്‍ ടൂറിസം പദ്ധതി

ബേപ്പൂര്‍ ടൂറിസം പദ്ധതിക്ക് ഐസിആര്‍ടി അവാര്‍ഡ്. എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കല്‍ കമ്യൂണിറ്റി എന്ന കാറ്റഗറിയിലാണ് പുരസ്‌കാരം നേടിയത്.

ആഗസ്റ്റ് 30 - 31 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വച്ച്‌ അവാര്‍ഡ് കൈമാറും. ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാന്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന് ഐ.സി.ആര്‍.ടി ഗോള്‍ഡ് അവാര്‍ഡ് ലഭിക്കുന്നത്. 2022 - ല്‍ 4 ഗോള്‍ഡ് അവാര്‍ഡുകളും 2023 ല്‍ ഒരു ഗോള്‍ഡ് അവാര്‍ഡും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി 3 വര്‍ഷവും വിവിധ കാറ്റഗറികളില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയ രാജ്യത്തെ ഏക സര്‍ക്കാര്‍ ഏജന്‍സിയായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറി.

ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും പ്രകൃതി മനോഹാരിതയും ജനജീവിതവുമായി കോര്‍ത്തിണക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിച്ചു. ടൂറിസം റിസോഴ്‌സ് മാപ്പിംഗ്, റിസോഴ്‌സ് ഡയറക്ടറി എന്നിവ തയ്യാറാക്കി. കമ്മ്യൂണിറ്റി ടൂര്‍ പാക്കേജുകള്‍, സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം, സ്ട്രീറ്റ് പദ്ധതി എന്നിവ ആരംഭിച്ചു.

പ്രാദേശികമായി നാനൂറോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രോല്‍സാഹനം നല്‍കി. ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് അറിയപ്പെടുന്ന ബ്രാന്‍ഡ് ആയി മാറി. കൂടാതെ കരകൗശല നിര്‍മ്മാണം, തനത് ഭക്ഷണ വിഭവങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലും സംരംഭങ്ങള്‍ ഉയര്‍ന്നുവന്നു. വീട്ടമ്മമാര്‍ക്ക് ഉള്‍പ്പെടെ വരുമാനം ലഭ്യമാകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ബേപ്പൂരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow