ട്രംപിന് നേരെ വെടിയുതിർത്തത് സ്വന്തം പാർട്ടിക്കാരൻ

തോമസ് മാത്യു ക്രൂക്‌സ്, പ്രായം 20, സ്വദേശം പെൻസിൽവാനിയ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ നിറയൊഴിച്ച ശേഷമാണ് തോമസ് മാത്യു ക്രൂക്സ് ആഗോള ശ്രദ്ധയിലെത്തിയത്.

Jul 17, 2024 - 12:27
 0  4
ട്രംപിന് നേരെ വെടിയുതിർത്തത് സ്വന്തം പാർട്ടിക്കാരൻ

തോമസ് മാത്യു ക്രൂക്‌സ്, പ്രായം 20, സ്വദേശം പെൻസിൽവാനിയ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ നിറയൊഴിച്ച ശേഷമാണ് തോമസ് മാത്യു ക്രൂക്സ് ആഗോള ശ്രദ്ധയിലെത്തിയത്. പെൻസിൽവാനിയയിൽ ബട്‌ലർ എന്ന സ്ഥലത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ഡൊണാൾഡ് ട്രംപിന് നേരെ ഇയാൾ നിറയൊഴിച്ചത്. സംഭവ സ്ഥലത്ത് തന്നെ പൊലീസിൻ്റെ വെടിയേറ്റ് ക്രൂക്സ് കൊല്ലപ്പെട്ടു. ഇയാളുടെ വെടിയേറ്റ 50കാരനായ മറ്റൊരു മനുഷ്യനും സംഭവത്തിൽ മരിച്ചു. മറ്റ് രണ്ട് പേർക്കും ട്രംപിൻ്റെ ചെവിക്കും പരിക്കേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow