തൊഴില്‍ നികുതി കൂട്ടി സംസ്ഥാന സര്‍ക്കാര്‍; ഉയര്‍ത്തിയത് ഇരട്ടിയിലധികം

തൊഴില്‍ നികുതി കൂട്ടി സംസ്ഥാന സർക്കാർ.

Jul 12, 2024 - 23:27
 0  4
തൊഴില്‍ നികുതി കൂട്ടി സംസ്ഥാന സര്‍ക്കാര്‍; ഉയര്‍ത്തിയത് ഇരട്ടിയിലധികം

തൊഴില്‍ നികുതി കൂട്ടി സംസ്ഥാന സർക്കാർ. ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നികുതി ഉയർത്തിയത്.

കുറഞ്ഞ ശമ്ബളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണ് പുതിയ നികുതി പരിഷ്കരണം. തദ്ദേശ സ്ഥാപനങ്ങളിലെ അർദ്ധ വാർഷിക തൊഴില്‍ നികുതി ഇരട്ടിയിലധികം ഉയർത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും തൊഴില്‍ നികുതി സ്ലാബുകള്‍ പരിഷ്കരിച്ച്‌ സർക്കാർ പട്ടിക പുറത്തിറക്കി. പരിഷ്കരിച്ച തൊഴില്‍ നിരക്കുകള്‍ 2024 ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ആറ് മാസത്തെ ശമ്ബളം അടിസ്ഥാനമാക്കിയാണ് തൊഴില്‍ നികുതി ഈടാക്കുന്നത്. 6 മാസത്തെ ശമ്ബളം 11,999 വരെ ഉള്ളവർക്ക് തൊഴില്‍ നികുതി നിരക്കില്‍ മാറ്റമില്ല. 12,000 മുതല്‍ 17,999 വരെ ശമ്ബളം ഉള്ളവരുടെ നികുതി നിരക്ക് 120 രൂപ ഉള്ളത് 320 രൂപ ആയി ഉയർത്തിയിട്ടുണ്ട്. 18,000 മുതല്‍ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. നേരത്തെ ഈ നികുതി 180 രൂപയായിരുന്നു.

30,000 മുതല്‍ 44,999 വരെ ശമ്ബളം ഉള്ള ആളുകളുടെ തൊഴില്‍ നികുതി ഇനി മുതല്‍ 600 രൂപയാണ്. നേരത്തെ 300 രൂപയായിരുന്ന ഇത് ഇരട്ടിയായാണ് വർധിച്ചത്. 45,000 മുതല്‍ 99,999 വരെ ഉള്ളവരുടെ പുതിയ നികുതി 750 രൂപയാണ്. നേരത്തെ ഇത് 450, 600, 750 നിരക്കിലായിരുന്നു.

1,00,000 മുതല്‍ 1,24,999 വരെ ഉള്ളവർക്കും 1,25,000 വരെ ഉള്ളവർക്കും തൊഴില്‍ നികുതിയില്‍ മാറ്റമില്ല. യഥാക്രമം 1000 രൂപയും 1250 രൂപയും ആണ് ഇവരുടെ തൊഴില്‍ നികുതി.

ഓരോ സാമ്ബത്തികവർഷവും രണ്ട് തവണ ആയാണ് സർക്കാർ ഉദ്യോഗസ്ഥരില്‍ നിന്നും അംഗീകൃത തൊഴിലാളികളില്‍ നിന്നും തൊഴില്‍ നികുതി സ്വീകരിക്കുക. നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow