ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യം; ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്.

Jan 22, 2025 - 11:58
 0  2
ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യം; ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയ സംഭവത്തിൽ രണ്ട് ഉന്നത ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 

മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. 

ജയിൽ എഡിജിപി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് സർക്കാരിൻ്റെ നടപടി. 

ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന് സുഹൃത്തുക്കളുമായി ജയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് മധ്യമേഖല ഡിഐജി അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. 

കൂടാതെ ജയിൽ സൂപ്രണ്ടിൻ്റെ ശുചിമുറി ഉപയോഗിക്കാനും അനുവദിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവിയും മറ്റും പരിശോധിച്ച ശേഷമാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. 

മുഖ്യമന്ത്രിയുടെ നിലപാടാണ് സംഭവത്തിൽ പ്രധാനമായത്. ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശങ്ങൾ നൽകി.

ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച ശേഷം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow