ലൈഫ് പദ്ധതിയിലൂടെ പഞ്ചായത്ത് നല്‍കിയ വീട് സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയാക്കി; സുരേഷ് ഗോപിയുടെ താക്കോല്‍ദാന ചടങ്ങ് വിവാദമാകുന്നു
സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളത്ത് നവീകരിച്ചു നല്‍കിയ വീടിനെ ചൊല്ലി വിവാദം
തൃശൂര്‍: സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളത്ത് നവീകരിച്ചു നല്‍കിയ വീടിനെ ചൊല്ലി വിവാദം.
അതേസമയം പഞ്ചായത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സോവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. വീട് നിര്‍മിക്കാന്‍ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് പണം ലഭിച്ചെങ്കിലും സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഒന്നര മാസം മുമ്ബ് ഈ കുടുംബത്തിലെ മകളും തൊട്ടടുത്ത ദിവസം അച്ഛനും മരണപ്പെട്ടു.
ഇവര്‍ താമസിക്കുന്ന വീടിന്റെ ചുമരും കോണ്‍ക്രീറ്റും മാത്രമെ കഴിഞ്ഞിരുന്നുള്ളൂ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞാണ് സേവാഭാരതി ഏഴര ലക്ഷം രൂപയോളം ചെലവഴിച്ച് വീടിന്റെ പണി പൂര്‍ത്തീകരിച്ച് താമസ യോഗ്യമാക്കിയത്. നവീകരിച്ച വീടിന്റെ താക്കോല്‍ദാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചത്.
പഞ്ചായത്ത് അധികൃതരുടെ ഈ ദുഷ്പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംഘാടകരായ സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രജീഷ് കൂമ്ബില്‍, സി.എസ്. രാജീവ്, എന്‍.ജി. വിനികുമാര്‍, ജയരാജ് ചക്കാലകൂമ്ബില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?