കൃഷി നശിച്ചതിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടയ്ക്കാൻ ആയില്ല; പാലക്കാട് കര്‍ഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട് നെന്മാറ അയിലൂരില്‍ കർഷകൻ ജീവനൊടുക്കി.

Aug 8, 2024 - 23:33
 0  4
കൃഷി നശിച്ചതിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടയ്ക്കാൻ ആയില്ല; പാലക്കാട് കര്‍ഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട്: പാലക്കാട് നെന്മാറ അയിലൂരില്‍ കർഷകൻ ജീവനൊടുക്കി. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെയാണ് വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ ബന്ധുക്കള്‍ കണ്ടെത്തിയത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

കൃഷി നശിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ച്‌ നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു സോമൻ എന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow