ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി; 'അരിഘട്ട്' പ്രവര്‍ത്തന സജ്ജമാകുന്നു

രണ്ടാമത്തെ ആണവ അന്തർവാഹിനിയുമായി ഇന്ത്യ.

Aug 11, 2024 - 19:14
 0  4
ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി; 'അരിഘട്ട്' പ്രവര്‍ത്തന സജ്ജമാകുന്നു

ണ്ടാമത്തെ ആണവ അന്തർവാഹിനിയുമായി ഇന്ത്യ. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ‘അരിഘട്ട്’ എന്ന പേരുള്ള അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു.

ഇന്ത്യയുടെ ആദ്യ അന്തർ വാഹിനിയായ ‘അരിഹന്ത്‌’ കമ്മീഷൻ ചെയ്യുന്നത് 2018 ലാണ്. രണ്ടോ മൂന്നോ മാസത്തിനകം രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ‘അരിഘട്ട്’ കമ്മീഷൻ ചെയ്യുമെന്നും ആണവ മിസൈലുകള്‍ അന്തർവാഹിനിയില്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

‘അരിഘട്ട്’ എന്ന് പേരിട്ടിരിക്കുന്ന ആണവ അന്തർവാഹിനി വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് സെന്ററില്‍ ആണ് നിർമ്മിച്ചിട്ടുള്ളത്. പ്രതിരോധ വിദഗ്ധർ പറയുന്നത് അനുസരിച്ച്‌ ഇന്ത്യക്ക് ആണവോർജത്തില്‍ പ്രവർത്തിക്കുന്ന ആറ് അന്തർവാഹിനികള്‍, ആണവായുധങ്ങള്‍ വഹിക്കാൻ കഴിയുന്ന നാല് ആണവ അന്തർവാഹിനികള്‍, 18 ഡീസല്‍- ഇലക്‌ട്രിക് അന്തർവാഹിനികള്‍ എന്നിവ ആവശ്യമുണ്ട്.

കൂടുതല്‍ അന്തർവാഹിനികള്‍ നിർമ്മിക്കേണ്ടത് പാക്കിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളികള്‍ നേരിടാൻ ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അന്തർവാഹിനികള്‍ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ചൈനയ്‌ക്ക് നിലവില്‍ 60 അന്തർവാഹിനികള്‍ ആണ് ഉള്ളത്. ഇന്ത്യയുടെ സൈനിക ശേഷി വലിയ രീതിയില്‍ ഉയർത്തുന്നതിന് ‘അരിഘട്ട്’ വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തവർഷം ആണവായുധങ്ങള്‍ വഹിക്കാൻ കഴിയുന്ന മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ‘അരിധമൻ’ കമ്മീഷൻ ചെയ്യും. ഇതുകൂടാതെ കൂടുതല്‍ ശേഷിയുള്ള ആണവ അന്തർവാഹിനികള്‍ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow