108 ആംബുലൻസ് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തി സമരത്തില്‍
സെപ്റ്റംബർ മാസത്തെ ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് സർവിസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തില്‍.
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് സർവിസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തില്‍.
ബുധനാഴ്ച രാവിലെ എട്ടുമുതലാണ് സർവിസ് നിർത്തിവെച്ച് സി.ഐ.ടി.യു സമരം ആരംഭിച്ചത്. ശമ്ബള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സി.ഐ.ടി.യു പ്രതിനിധികളും സ്വകാര്യ കമ്ബനി അധികൃതരും തമ്മില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.
ഇതിനിടെ, നവംബർ ഒന്നിന് സെപ്റ്റംബർ മാസത്തെ പകുതി ശമ്ബളം നല്‍കാമെന്നും ബാക്കി പിന്നീടെന്നുമാണ് കരാർ കമ്ബനി പറഞ്ഞത്. നിലവില്‍ രണ്ടുമാസത്തെ ശമ്ബളം കുടിശ്ശികയാണ്.
ഒരാശുപത്രിയില്‍നിന്ന് മറ്റൊന്നിലേക്കുള്ള രോഗികളുമായുള്ള യാത്ര മുടക്കി ചൊവ്വാഴ്ച മുതല്‍ ബി.എം.എസ് പ്രതിഷേധ രംഗത്തുണ്ട്. ശമ്ബളം നല്‍കിയില്ലെങ്കില്‍ 108 ആംബുലൻസ് സേവനം പൂർണമായും നിലക്കുന്ന അവസ്ഥയാണ്.
What's Your Reaction?