ആലപ്പുഴയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴ ചേർത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു.

Jan 4, 2025 - 22:30
Jan 4, 2025 - 22:31
 0  5
ആലപ്പുഴയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴ ചേർത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിത (63)യാണ് മരിച്ചത്. നായയുടെ കടിയേറ്റെങ്കിലും കൃത്യമായ ചികിത്സ നടത്താതിരുന്നതാണ് പേവിഷബാധയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. 

ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ പരിക്ക് സാരമാക്കാതെ തുടര്‍ ചികിത്സകള്‍ നടത്തിയില്ല.

വ്യാഴാഴ്ച പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു. 

ലളിതയുടെ മരണത്തെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കി. ഇവര്‍ നിരീക്ഷണത്തിലാണ്. ആക്രമിച്ച തെരുവുനായയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്തെ നാല്‍പതോളം തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow