അനധികൃത മാലിന്യ നിക്ഷേപം: ഡേ-നൈറ്റ് സ്ക്വാഡുകള്‍ ശക്തമാക്കി തിരുവനന്തപുരം നഗരസഭ

നഗരസഭ തലസ്ഥാനത്ത് അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി നൈറ്റ്-ഡേ സ്ക്വാഡുകള്‍ ശക്തമാക്കി.

Jul 27, 2024 - 23:32
 0  2
അനധികൃത മാലിന്യ നിക്ഷേപം: ഡേ-നൈറ്റ് സ്ക്വാഡുകള്‍ ശക്തമാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: നഗരസഭ തലസ്ഥാനത്ത് അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി നൈറ്റ്-ഡേ സ്ക്വാഡുകള്‍ ശക്തമാക്കി.

വെള്ളിയാഴ്ച നഗരസഭ നൈറ്റ് സ്ക്വാഡിലെ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും അപാകതകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ അടപ്പിക്കുയും ചെയ്തു

ഇന്ന് നടന്ന ഡേ സ്ക്വാഡ് വൃത്തിഹീനമായ രീതിയില്‍ പ്രവർത്തിച്ചതും ശരിയായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ 20,030 രൂപ പിഴ ഈടാക്കി. കേശവദാസപുരം കെ.എഫ്.സി ഓണ്‍ലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയില്‍ സംസ്കരിക്കാത്ത രീതിയില്‍ മാലിന്യം ശേഖരിച്ചു വച്ചിരിക്കുന്നതായി വിവരം ലഭിച്ചു. അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായും പുഴുവരിച്ച നിലയിലാണ് സൂക്ഷിക്കുന്നതെന്നും കാണിച്ച്‌ മേയറുടെ മൊബൈലിലാണ് പരാതി ലഭിച്ചത്.

തുടർന്ന് ഡേ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. 10,010 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കുകയും ചെയ്തു. ഇത്തരത്തിലുള്ള പരാതികള്‍ മേയറുടെ ഔദ്യോഗിക മൊബൈല്‍ നമ്ബറില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍ നം. 9447377477

നഗരമേഖലയില്‍ അനധികൃമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും നിക്ഷേപിക്കുന്നവർക്കെതിരെയും വിട്ടുവിഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പിടിച്ചെടുക്കുന്നു വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മേയർ അറിയിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊതുജനങ്ങളുടെ പരാതികള്‍ യഥാസമയം അറിയിണമെന്നും മേയർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow