കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പി.എം

കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്ന് വിലക്കാനാെരുങ്ങി സോഷ്യല്‍ മീഡിയ.

Sep 10, 2024 - 22:24
 0  5
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പി.എം

കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്ന് വിലക്കാനാെരുങ്ങി സോഷ്യല്‍ മീഡിയ. പ്രായ പരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

14-16 ഇടയിലാകും പ്രായ പരിധി നിശ്ചയിക്കുകയെന്നും പ്രധാനമന്ത്രി ആൻ്റണി ആല്‍ബനീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം ടിക് ടോക്ക്, ഫെയ്സ്ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ്(ലോഗിൻ) പരിധി നിശ്ചയിക്കുക. 16 വയസിന് താഴെയുള്ളവരെ വിലക്കുന്നതിനാകും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. നിയമം ഈ വർഷം അവതരിപ്പിച്ചേക്കും. സോഷ്യല്‍ മീഡിയ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ ഒരു വിപത്തെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് പീറ്റർ നീക്കത്തിന് പിന്തുണ അറിയിച്ചിരുന്നു.

പ്രായപരിധി പരിശോധിക്കുന്നതിനുള്ള ട്രയലുകള്‍ വരും മാസങ്ങളില്‍ തന്നെ ആരംഭിക്കും. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയാണ് വിലക്ക് നീക്കത്തിന് പിന്നില്‍. ഫ്രാൻസും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ കുട്ടികളുടെ സോഷ്യല്‍ മീഡ‍ിയ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ പ്രായപരിധി പരിശോധന വിലക്ക് നീക്കത്തെ എത്രത്തോളം പിന്തുണയ്‌ക്കുന്നത് ആണെന്ന ആശങ്ക വിദഗ്ധർ ഉയർത്തിയിട്ടുണ്ട്. പരിശോധനകള്‍ മറികടക്കാൻ നിലവില്‍ വിവിധ എളുപ്പ വഴികളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow