കിളിമാനൂരില്‍ ഇരുതലമൂരിയുമായി സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കിളിമാനൂരില്‍ ഇരുതലമൂരിയുമായി സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

Aug 1, 2024 - 23:51
 0  4
കിളിമാനൂരില്‍ ഇരുതലമൂരിയുമായി സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ ഇരുതലമൂരിയുമായി സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

കിളിമാനൂർ പാപ്പാക്ക് അടുത്ത് വീട്ടില്‍ നിന്നാണ് ഇരുതലമൂരിയേയും ഇന്നോവ കാറും പിടികൂടിയത്. ഇരുതലമൂരിക്ക് നാലു കിലോ ഭാരവും നാല് അടിയോളം നീളവും ഉണ്ട്. കിളിമാനൂർ പാപ്പാല സ്വദേശി ശൈലജയുടെ വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

അഞ്ചു ലക്ഷം രൂപയ്ക്ക് ആന്ധ്രയില്‍ നിന്നാണ് ഇരുതലമൂരിയെ വാങ്ങിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. വൈക്കം സ്വദേശി അജിയ് കിളിമാനൂർ സ്വദേശി ശൈലജ , കരുനാഗപ്പള്ളി സ്വദേശി സുദർശനൻ, വട്ടപ്പാറ സ്വദേശി ബിജു, വണ്ടാനം സ്വദേശി രാഹുല്‍ എന്നിവർ ചേർന്നാണ് ഇരുതലമൂരിയെ വില കൊടുത്ത് വാങ്ങിയത്.ഇതിനെ തമിഴ്നാട്ടില്‍ വില്‍പ്പന നടത്തുന്നതിനായി കിളിമാനൂരില്‍ നിന്നും 25 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചതായി ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് വില്‍ക്കാനായാണ് ഇവർ ഷൈലജയുടെ വീട്ടില്‍ ഇരുതലമൂരിയെ കൊണ്ടുവന്നത് ആ സമയത്താണ് പാലോട് വനവകുപ്പിന്റെയും സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുന്നത്. പ്രതികളെ നെടുമങ്ങാട് വനംവകുപ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow