ഡല്‍ഹിയിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് സ്മൃതി ഇറാനി

തെരെഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

Jul 12, 2024 - 11:36
 0  3
ഡല്‍ഹിയിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് സ്മൃതി ഇറാനി

ല്‍ഹി: തെരെഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍ ശർമ്മയോട് അമേഠിയില്‍ ഏറ്റുമുട്ടി 1.5 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബി.ജെ.പി നേതാവ് തോറ്റത്. ലുട്ടിയൻസ് ഡല്‍ഹിയിലെ 28 തുഗ്ലക് ക്രസൻ്റിലുള്ള ഔദ്യോഗിക ബംഗ്ലാവാണ് ഒഴിഞ്ഞത്.

പുതിയ സർക്കാർ രൂപീകരിച്ച്‌ ഒരു മാസത്തിനുള്ളില്‍ മുൻ മന്ത്രിമാരും എം.പിമാരും അവരുടെ സർക്കാർ വസതികള്‍ ഒഴിയണമെന്നാണ് നിയമം. സ്മൃതി ഇറാനി വസതിയൊഴിഞ്ഞതായി അധികൃതർ അറിയിച്ചു.

അമേഠി മണ്ഡലത്തില്‍ സമൃതി ഇറാനി പടുകൂറ്റൻ തോല്‍വിയാണ് അറിഞ്ഞത്. 2019 ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച്‌ മണ്ഡലം പിടിച്ച സ്മൃതി ഇക്കുറി നാണംകെട്ട തോല്‍വിയിലേക്കാണ് കാലിടറി വീണത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇറാനിയുടെ വിജയം.

What's Your Reaction?

like

dislike

love

funny

angry

sad

wow