സ്മാര്‍ട്ട് മീറ്റര്‍; ഉടൻ തുടങ്ങിയില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്ന് കേന്ദ്രം

സ്മാർട് മീറ്റർ പദ്ധതിയുടെ നടപടി പത്ത് ദിവസത്തിനകം ആരംഭിച്ചില്ലെങ്കില്‍ അതുള്‍ക്കൊള്ളുന്ന കേന്ദ്ര പദ്ധതി

Jul 19, 2024 - 11:40
 0  4
സ്മാര്‍ട്ട് മീറ്റര്‍; ഉടൻ തുടങ്ങിയില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്ന് കേന്ദ്രം

പാലക്കാട്: സ്മാർട് മീറ്റർ പദ്ധതിയുടെ നടപടി പത്ത് ദിവസത്തിനകം ആരംഭിച്ചില്ലെങ്കില്‍ അതുള്‍ക്കൊള്ളുന്ന കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസ് (റിവാംബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം) നഷ്ടമാകുമെന്ന് കേന്ദ്ര ഊർജ മന്ത്രാലത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനം മുന്നോട്ടുവെക്കുന്ന കാപക്സ് മാതൃകയില്‍ (കരാർ വിളിച്ച്‌ പണം മുടക്കി മീറ്റർ സ്ഥാപിക്കുന്ന രീതി) പദ്ധതി നടപ്പാക്കാമെന്നും കേന്ദ്രം അറിയിച്ചു.

വൈദ്യുതി ശൃംഖല നവീകരണത്തിന് 60 ശതമാനം ഗ്രാൻഡും സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം സബ്സിഡിയുമായി 10,475 കോടിയുടെ ആദ്യഘട്ട പദ്ധതികളാണ് ആർ.ഡി.എസ്.എസിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമാണ് സ്മാർട്ട് മീറ്റർ. ആദ്യഘട്ടമായി മൂന്നു ലക്ഷം സ്മാർട്ട് മീറ്ററിന് ടെൻഡർ ക്ഷണിക്കുന്ന പ്രവൃത്തി ഏറക്കുറെ പൂർത്തിയായ അവസ്ഥയാണ്. കേന്ദ്രം മുന്നോട്ടുവെക്കുന്ന ടോട്ടക്‌സ് മാതൃകയില്‍ (കരാർ കമ്ബനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച്‌ ഈടാക്കുകയും ചെയ്യുന്ന രീതി ) സ്വകാര്യ കമ്ബനികളെ ഏല്‍പ്പിക്കുന്നത് ഒഴിവാക്കി പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രം നേരത്തേ അനുമതി തന്നിരുന്നതാണ്. സ്മാർട്ട് മീറ്ററിന്റെ ഹാർഡ് വെയർ ഭാഗത്തിനായി ഒരു ടെൻഡറും സോഫ്റ്റ് വെയർ ഭാഗത്ത് മറ്റൊരു ടെൻഡറും വിളിക്കുന്ന പ്രവൃത്തിയിലായിരുന്നു ആശയക്കുഴപ്പം.

തർക്കമൊഴിവാക്കാൻ രണ്ട് പ്രവൃത്തികള്‍ക്കുമായി ഒറ്റ കരാറാണ് ഉചിതമെന്ന് പുതിയ സി.എം.ഡി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രത്തില്‍നിന്ന് അന്ത്യശാസനം വന്നതോടെ അടുത്തദിവസം തന്നെ സ്മാർട്ട് മീറ്റർ പ്രവൃത്തി ടെൻഡറിനിടാനുള്ള നടപടിയിലാണ് കെ.എസ്.ഇ.ബി.

ആര്‍.ഡി.എസ്.എസിന്റെ ആദ്യഘട്ട അനുമതിയില്‍ 8205 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിനും 2270 കോടി രൂപ വിതരണ ശൃംഖല നവീകരണത്തിനുമായിരുന്നു. ഇതിനിടെയായിരുന്നു ടോട്ടെക്സ് മാതൃകയില്‍ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് വിവാദമായതും സംസ്ഥാന സർക്കാറിന്റെ ബദല്‍ മാതൃക അവതരിപ്പിച്ചതും.

ടോട്ടെക്സ് രീതി നടപ്പാക്കണമെന്ന കേന്ദ്ര നിർദേശത്തെ ഭൂരിഭാഗം സംഘടനകളും എതിർത്തിരുന്നു. സ്മാർട്ട് മീറ്റർ പദ്ധതി 2025ഓടെ പൂർത്തീകരിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. ഇതിനകം 37 ലക്ഷം സ്മാർട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.

ആർ.ഡി.എസ്.എസ് പദ്ധതി

ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്‍മ ഉറപ്പാക്കാനും സമ്ബൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിട്ടാരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ആര്‍.ഡി.എസ്.എസ് (റിവാംബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം). ഇതിലൂടെ സംസ്ഥാനത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചത് 68 കോടി രൂപയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow