എഡിജിപി-ആര്‍എസ്‌എസ് കൂടിക്കാഴ്ച; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ.
എഡിജിപി-ആര്‍എസ്‌എസ് കൂടിക്കാഴ്ച വിവാദമായതോടെ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത് സിപിഐയാണ്. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചിരുന്നു.
പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്‌എസ് ക്യാമ്ബിനിടെയായിരുന്നു ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള അജിത്ത് കുമാറിന്റെ കൂടിക്കാഴ്ച. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ആര്‍എസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമാകുന്നത്.
What's Your Reaction?