സെക്രട്ടറിയേറ്റില്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കി: ഭരണസ്തംഭനം, രണ്ടു ദിവസമായി ഫയല്‍ നീക്കമില്ല

കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തില്‍ രണ്ടു ദിവസമായി ഭരണസ്തംഭനമെന്ന് റിപ്പോർട്ട്.

Jul 25, 2024 - 11:30
 0  5
സെക്രട്ടറിയേറ്റില്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കി: ഭരണസ്തംഭനം, രണ്ടു ദിവസമായി ഫയല്‍ നീക്കമില്ല

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തില്‍ രണ്ടു ദിവസമായി ഭരണസ്തംഭനമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ സെക്രട്ടറിയേറ്റില്‍ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയതോടെ ഫയല്‍നീക്കം പൂർണമായും നിലച്ചിരിക്കുകയാണ്.സെക്രട്ടറിയേറ്റിലെ ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത് ഒന്നരമാസം മുമ്ബാണ്.

ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകള്‍ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.

രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥർക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൻെറ തെരെ‍ഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയല്‍ നീക്കം നിലച്ചതിനാല്‍ സംഘടനാ പ്രവർത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരക്കിലാണ്.

ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചു. സംസ്ഥാനത്തെ ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്നപരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താൻ പോലും എൻഐസിക്ക് കഴിഞ്ഞിട്ടില്ല. ഐടി സെക്രട്ടറി വിളിച്ച യോഗത്തില്‍ എൻഐസി ഉദ്യോഗസ്ഥർക്ക് നേരെ കയർക്കുവരെയുണ്ടായി.

പൂർണമായും ഈ ഫയലിലായതിനാല്‍ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല.പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതുകൊണ്ടാണ് തുടർ നീക്കവും തടസപ്പെടുന്നത്. ദില്ലിയില്‍ നിന്നും എൻഐസി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow