മക്കളെ സാക്ഷിയാക്കി ധര്‍മജന്‍ വീണ്ടും വിവാഹിതനായി

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടന്‍ ധര്‍മജനും ഭാര്യയും.

Jun 25, 2024 - 00:23
 0  4
മക്കളെ സാക്ഷിയാക്കി ധര്‍മജന്‍ വീണ്ടും വിവാഹിതനായി

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടന്‍ ധര്‍മജനും ഭാര്യയും. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനുജയും വിവാഹിതരായത്.

വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് നിയമപ്രകാരം ചടങ്ങ് നടത്തിയതെന്ന് ധര്‍മജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

‘ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ’ എന്ന ധര്‍മജന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഉറ്റ സുഹൃത്തുക്കള്‍ പോലും ധര്‍മജന്റെ വിവാഹത്തെ കുറിച്ച്‌ അറിഞ്ഞത്. 16 വര്‍ഷം മുമ്ബ് ഒളിച്ചോടി വിവാഹിതരായവരാണ് ധര്‍മജനും ഭാര്യ അനുജയും. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത് ഒരു ചടങ്ങായി മാറ്റാന്‍ ധര്‍മജന്‍ തീരുമാനിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞു.

നിര്‍മ്മാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി. മക്കളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹം കഴിച്ചതില്‍ സന്തോഷമുണ്ടെന്നു ഭാര്യ അനുജ പറഞ്ഞു. എല്ലാവരും നിര്‍ബന്ധമായും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഈ വിവാഹം അതിനൊരു പ്രചോദനമാക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow