സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍; വിമര്‍ശനം

ലോക്‌സഭ സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് ശശി തരൂര്‍ എംപി.

Jun 27, 2024 - 00:21
 0  5
സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍; വിമര്‍ശനം

ലോക്‌സഭ സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് ശശി തരൂര്‍ എംപി.

വിദേശ യാത്രയിലായിരുന്ന ശശി തരൂര്‍ ലോക്‌സഭയിലെത്തിയെങ്കിലും സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ നിര്‍ണായക നടപടികളുടെ ഭാഗമായില്ല.

അതേസമയം ശശി തരൂര്‍ വൈകിയാണ് വന്നതെന്നും അതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനായില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മറുപടി. . പതിനെട്ടാം ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ ഇതുവരെയും എംപി സ്ഥാനം ഏറ്റെടുത്തിട്ടില്ല. വിദേശയാത്രയിലായിരുന്ന എംപി സത്യപ്രതിജ്ഞാദിനത്തില്‍ സഭയില്‍ എത്തിയിരുന്നില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിശദീകരണം. വിദേശ യാത്ര കഴിഞ്ഞ് ദില്ലിയിലെത്തിയ ശശി തരൂരിന് നിര്‍ണായകമായ നടപടികളുടെ ഭാഗമാകാന്‍ ആവശ്യപ്പെട്ട് വിപ്പും നല്‍കിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ നടന്ന നടപടിക്രമങ്ങളില്‍ ശശി തരൂര്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ ശശി തരൂരിന്റെ നിസംഗതക്കെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. പ്രതിപക്ഷം ശക്തമായി നില്‍ക്കേണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ പോലും ചെയ്യാത്തത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരം മണ്ഡലത്തില്‍ അവസാനലാപ്പിലാണ് ശശി തരൂര്‍ മുന്നില്‍ കടന്നത്. ശശി തരൂരിന്റെ ഇപ്പോഴത്തെ നിലപാടുകള്‍, സ്വന്തം മണ്ഡലത്തോടും പാര്‍ട്ടിയോടും കാണിക്കുന്ന നീതികേടാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow