സംസ്ഥാനത്ത് സാലറി ചലഞ്ചിന് ഉത്തരവിറങ്ങി, അഞ്ച് ദിവസത്തെ ശമ്ബളം നല്‍കണം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍

Aug 17, 2024 - 11:24
 0  6
സംസ്ഥാനത്ത് സാലറി ചലഞ്ചിന് ഉത്തരവിറങ്ങി, അഞ്ച് ദിവസത്തെ ശമ്ബളം നല്‍കണം

യനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ഉത്തരവിറങ്ങി.

കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്ബളം സിഎംഡിആര്‍എഫില്‍ നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റും.

എല്ലാ ജീവനക്കാരും തുക നല്‍കാനുള്ള സമ്മതപത്രം എഴുതി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഗഡുക്കളായും തുക നല്‍കാനും അവസരമുണ്ട്. പിഎഫില്‍ നിന്ന് തുക പിടിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ വിതരണം ചെയ്യുന്ന ശമ്ബളത്തില്‍ നിന്ന് തുക പിടിച്ചു തുടങ്ങും

നേരത്തെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ആയിരം കോടി രൂപയെങ്കിലും വേണമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. പത്ത് ദിവസത്തെ ശമ്ബളമാണ് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാമെന്നായിരുന്നു സംഘടനാ പ്രതിനിധികളുടെ നിലപാട്. ശമ്ബള വിഹിതം നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടരുതെന്ന് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഗഡുക്കളായി പണം നല്‍കാനുള്ള അവസരമുണ്ടാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow