വയനാടിനെ സഹായിക്കാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാലറി ചലഞ്ച് വന്നേക്കും

വയനാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് പ്രഖ്യാപിച്ചേക്കും.

Aug 6, 2024 - 00:27
 0  4
വയനാടിനെ സഹായിക്കാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാലറി ചലഞ്ച് വന്നേക്കും

തിരുവനന്തപുരം: വയനാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് പ്രഖ്യാപിച്ചേക്കും. 5 മുതല്‍ 10 ദിവസം വരെയുള്ള ശമ്ബളമായിരിക്കും സാലറി ചലഞ്ചിനായി നീക്കിവെക്കണമെന്ന് പ്രഖ്യാപിക്കുക.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സർവ്വീസ് സംഘടനകളുമായി മുഖ്യമന്ത്രി സംസാരിച്ചെന്നാണ് വിവരം. എന്നാല്‍ സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കരുതെന്ന് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും വിവരമുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് ഇത് ആവശ്യപ്പെട്ടത്. താര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാൻ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow