തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കെട്ടിപ്പിടിച്ച് സെയ്ഫ് അലി ഖാൻ
ഓട്ടോ ഡ്രൈവർ റാണയെ കെട്ടിപ്പിടിച്ച് സെയ്ഫ് സുമനസ്സിന് നന്ദി പറഞ്ഞു.
ജനുവരി 16 ന് മോഷ്ടാവിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ നേരിട്ട് കണ്ട് താരം.ഭജൻ സിംഗ് റാണയെ കണ്ട സെയ്ഫ് കെട്ടിപ്പിടിച്ചാണ് തൻ്റെ സ്നേഹവും കടപ്പാടും അറിയിച്ചത്. സെയ്ഫിൻ്റെ അമ്മ ഷർമിള ടാഗോറും ഡ്രൈവറോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു.ചൊവ്വാഴ്ച നടനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് അവർ അഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നടത്തി. റാണയെ കെട്ടിപ്പിടിച്ച് സെയ്ഫ് സുമനസ്സിന് നന്ദി പറഞ്ഞു.
What's Your Reaction?